കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: പച്ചെതൊഡിക്ക് സമീപം കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചാമരാജനഗർ ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലാണ് സംഭവം. സി.എ.പച്ചേമല്ലു (40), വി.ഗണേഷ് (39), കെ.ശംഭു (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂർ കോടതിയിൽ ഹാജരാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വനം ഉദ്യോഗസ്ഥർക്ക് കൈമാറാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസിൽ കൂടുതൽ വാദം കേൾക്കൽ മാറ്റിവെച്ചു. 
സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റിലായവർക്കൊപ്പം കസ്റ്റഡിയിലെടുത്ത ഗോവിന്ദ് ഗൗഡക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തി വിട്ടയച്ചു, നാലു പ്രതികൾ ഒളിവിലാണെന്നും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


Tags:    
News Summary - Three arrested for poisoning a tiger that was hunting cattle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.