വിജയ്
ചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. അണ്ണാ ഡി.എം.കെ വിമതപക്ഷത്തെ മൂന്ന് എം.എൽ.എമാർ രാജിവെച്ച് ടി.വി.കെയിൽ ചേർന്നു. എസ്.ജയകുമാർ (പെരുന്തുറൈ-ഈറോഡ്), പി. സത്യഭാമ (ധാരാപുരം-തിരുപ്പൂർ), മരഗതം കുമാരവേൽ (മധുരാന്തകം-ചെങ്കൽപേട്ട്) എന്നിവരാണ് തിങ്കളാഴ്ച സ്പീക്കർ ജെ.സി.ഡി പ്രഭാകരനെ സന്ദർശിച്ച് രാജിക്കത്ത് നൽകിയത്. പിന്നീട് ഇവർ വിജയ് നയിക്കുന്ന ടി.വി.കെയിൽ ചേർന്നു. എം.എൽ.എമാരുടെ രാജി അംഗീകരിച്ചതായി സ്പീക്കർ ജെ.സി.ഡി പ്രഭാകരൻ അറിയിച്ചു. അണ്ണാ ഡി.എം.കെ വിമതപക്ഷത്തെ കൂടുതൽ എം.എൽ.എമാർ രാജിവെക്കുമെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, അണ്ണാ ഡി.എം.കെ വിമതപക്ഷത്തെ അഞ്ച് എം.എൽ.എമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചെത്തി. ഇവർ ഇക്കാര്യം സൂചിപ്പിച്ച് സ്പീക്കർക്ക് കത്ത് നൽകി. ഇതോടെ, വിമതപക്ഷത്തിെന്റ അംഗബലം 17 ആയി കുറഞ്ഞു. എടപ്പാടി വിഭാഗത്തിലെ എം.എൽ.എമാരുടെ എണ്ണം 22ൽ നിന്ന് 27 ആയി ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അണ്ണാ ഡി.എം.കെക്ക് മൊത്തം 47 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.