ബംഗളൂരു: പുൽവാമ ഭീകരാക്രമണത്തിനു ശേഷമുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക റാച്ചി ബേക്കറിയുടെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ ഒൗട്ട്ലെറ്റിന് മു ന്നിലെത്തി, ഭീഷണി മുഴക്കിയ സംഘത്തിലെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ ്ച രാത്രിയാണ് 25ലധികം പേരടങ്ങിയ സംഘം ഇന്ദിരാനഗറിലെ കറാച്ചി ബേക്കറിയുടെ ഒൗട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഇതോടെ കറാച്ചി എന്ന പേര് ഫ്ലക്സ് ഉപയോഗിച്ച് സ്ഥാപനത്തിലെ ജീവനക്കാർ മറക്കുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്രമായുള്ള സ്ഥാപനമായിട്ടും പാകിസ്താനിലെ കറാച്ചി എന്ന സ്ഥലത്തിെൻറ പേരാണ് പ്രതിഷേധത്തിനിടയാക്കിയത്. പേര് മറച്ചതിനൊപ്പം ബേക്കറിയുടെ ഒന്നാം നിലയിൽ ത്രിവർണ പതാകയും തൂക്കിയിട്ടുണ്ട്. ബേക്കറിയുടെ ബംഗളൂരുവിലെ എല്ലാ ഒൗട്ട്ലെറ്റുകളും പൂട്ടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പലയിടങ്ങളിലായുള്ള കറാച്ചി ബേക്കറി 11 മാസം മുമ്പാണ് ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലെ ഒൗട്ട്ലെറ്റ് ആരംഭിക്കുന്നത്.
സിന്ധി വിഭാഗത്തിലെ ഖാൻചന്ദ് രാംനാനി 1952 ലാണ് ഹൈദരാബാദിൽ കറാച്ചി ബേക്കറി ആരംഭിക്കുന്നത്. ഇന്ത്യാ വിഭജന കാലത്തെ കലാപത്തിനിടെ സിന്ധ് പ്രവിശ്യയിൽനിന്ന് ഖാൻചന്ദ് രാംനാനിയുടെ കുടുംബം ഹൈദരാബാദിലേക്ക് കുടിയേറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.