മലപ്പുറത്ത് മാസം 1,000 പേരെ മതം മാറ്റുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ മാസം തോറും ആയിരം പേരെ വീതം മാറ്റുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍. മതപരിവര്‍ത്തനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇവിടെ മുസ്ലീമാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. 

ടമെയ് മാസത്തിൽ താൻ കേരളത്തില്‍ പോയി പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയേയും കണ്ടിരുന്നു. ഒരു കേന്ദ്രത്തില്‍ മാസം ആയിരം പേരെ മതം മാറ്റുകയാണ്. എന്തടിസ്ഥാനത്തിലാണത്. അവര്‍ ദാരിദ്ര്യം മുതലെടുക്കുകയാണോ? ഭീഷണിപ്പെടുത്തിയോ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണോ ഇത്? അവരെന്താണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കൂ. എന്ന് താൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. 
 

Tags:    
News Summary - Thousands of people change their religion in Malappuram- says central minister Hansraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.