ഒരാൾക്ക്​ വേണ്ടി വെള്ളത്തിൽ മുങ്ങുന്നത്​ ആയിരങ്ങൾ; മോദിയുടെ പിറന്നാളാഘോഷത്തിനെതിരെ മേധാപട്​കർ

ഭോപ്പാൽ: സർദാർ സരോവർ അണക്കെട്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷത്തിനെതിരെ പരിസ്ഥിതി പ്ര വർത്തക മേധാപട്​കർ. മോദിക്കായി സർ​ദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ്​ ഗുജറാത്ത്​ സർക്കാർ ഉയർത്തിയെന്നും ഇതുമ ൂലം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായെന്നുമാണ്​ മേധാപട്​കറിൻെറ ആരോപണം.

മധ്യപ്രദേശിലെ ദർ, ബരവാനി, അലിരജപുർ തുടങ്ങിയ ഗ്രാമങ്ങളാണ്​ വെള്ളത്തിനടിയിലായത്​. ഗുജറാത്ത്​ സർക്കാർ സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ്​ 138.68 അടിയായി ഉയർത്തിയെന്നാണ്​ മേധ പട്​കർ വ്യക്​തമാക്കുന്നത്​.

ഉൽസവം പോലെ മോദിയുടെ പിറന്നാൾ ആഘോഷിച്ചു. എന്നാൽ, അണക്കെട്ട്​ മൂലം ദുരിതമുണ്ടായവർക്ക്​ ഇനിയും നഷ്​ടപരിഹാരം നൽകിയിട്ടില്ല. നഷ്​ടപരിഹാരം നൽകാനായി ഗുജറാത്ത്​ സർക്കാർ കൊടുക്കേണ്ട 1,857 കോടി രൂപ ഇനിയും നൽകിയിട്ടില്ലെന്നാണ്​ മധ്യപ്രദേശ്​ സർക്കാർ പറയുന്നത്​. ശിവരാജ്​ സിങ്​ ചൗഹാൻെറ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സർക്കാറാണ്​ ഇപ്പോഴുള്ള പ്രശ്​നങ്ങൾക്ക്​ കാരണമെന്നും മേധാപട്​കർ പറഞ്ഞു.

Tags:    
News Summary - "Thousands Drowning, Dam Filled For 1 Person"-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.