ന്യൂഡൽഹി: മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിനെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ റോഷൻ ഭാരതി, ശിവംകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കൂട്ടാളിയായ അംബർ പാണ്ഡേക്കു വേണ്ടി തിരച്ചിൽ തുടരുന്നു. 22ന് രാത്രി ഒമ്പതു മണിയോടെ സഞ്ജയ് പാർക്കിനു സമീപത്തുവെച്ചാണ് ധനസുമോദിനെ കുത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ഇത്.
പ്രതികളെ പിടികൂടാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, എ.എ. റഹിം എം.പി എന്നിവർ ആഭ്യന്തര മന്ത്രി അമിത്ഷാ, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.