ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാല രണ്ടുമാസത്തിനകം തുറക്കുന്നതിന് ആവശ്യമായ നടപട ി സ്വീകരിച്ചുവരുകയാണെന്ന് കമ്പനി സി.ഇ.ഒ രാംനാഥ് അറിയിച്ചു. ചില സാേങ്കതികമായ പ്രശ്നങ്ങളുന്നയിച്ചാണ് തമിഴ ്നാട് മലിനീകരണ നിയന്ത്രണബോർഡ് കമ്പനി അടച്ചുപൂട്ടിയത്. ഇത് പരിഹരിച്ച് മൂന്നാഴ്ചക്കകം പ്ലാൻറ് തുറക്കാനും വൈദ്യുതി ലഭ്യമാക്കാനും ഇൗയിടെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
തൂത്തുക്കുടിയിലെ ജനങ്ങളെ ഒരുവിധത്തിലും ബാധിക്കാത്തവിധത്തിലാണ് പ്ലാൻറ് പ്രവർത്തിക്കുക. ഇതിനാവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളും. ജനക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി നൂറുകോടി രൂപ ചെലവിൽ സ്മാർട്ട് സ്കൂൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തുടങ്ങിയവ നിർമിക്കും. ട്രൈബ്യൂണൽ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച അപ്പീൽഹരജി നിയമപരമായി നേരിടും.
അതിനിടെ, കമ്പനിക്കെതിരായി വിവിധ സംഘടനകൾ തൂത്തുക്കുടിയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.