തൂത്തുക്കുടി വെടിവെപ്പ് കേസ് സി.ബി-സി.ഐ.ഡിക്ക് കൈമാറി

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭകരെ പൊലീസ് വെടിവെച്ച് കൊന്ന കേസ് ക്രൈം ബ്രാഞ്ച്-ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന് (സി.ബി-സി.ഐ.ഡി) കൈമാറി. തമിഴ്നാട് ഡി.ജി.പി ടി.കെ രാജേന്ദ്രനാണ് സി.ബി-സി.ഐ.ഡിക്ക് കേസ് കൈമാറി ഉത്തരവ് പുറപ്പെടുവിച്ചത്. 

വിവാദത്തിനും വലിയ പ്രക്ഷോഭത്തിനും കാരണമായ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്‍റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൂടാതെ രണ്ടാം പ്ലാൻറിന്‍റെ നിർമാണ പ്രവർത്തനം തുടങ്ങാൻ​ സ്​ഥലം അനുവദിച്ച നടപടി സർക്കാർ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. 

കോപ്പർ പ്ലാൻറ്​ പ്രദേശത്തെ മലിനീകരിക്കുന്നുവെന്നും ശുദ്ധമായ കുടി​െവള്ളം ലഭ്യമല്ലെന്നും ആരോപിച്ച് കഴിഞ്ഞ 100 ദിവസമായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്​. ഇതിനിടെയാണ് കാലാവധി കഴിയുന്ന പ്ലാൻറി​​ന്‍റെ ലൈസൻസ്​ പുതുക്കി നൽകാനും പുതിയ പ്ലാന്‍റ്​ തുടങ്ങാനും സർക്കാർ അനുമതി നൽകിയത്. ഇത് പ്രക്ഷോഭം ശക്തിപ്പെടുന്നതിലേക്ക് വഴിവെച്ചു.  

ഇതേതുടർന്ന് ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ചി​നു​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് നടത്തിയ​ വെ​ടി​വെ​പ്പി​ൽ മരണം 13 കൊല്ലപ്പെടുകയും 102 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.  

Tags:    
News Summary - Thoothukudi anti-Sterlite protest police firing case transferred to CB-CID -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.