'ഇത് അപമാനകരമാണ്'; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തത് അപമാനകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആശ്രമം മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്ഡുകൾ അപമാനകരമാണെന്നും കെജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിക്കയച്ച കത്തിനെകുറിച്ചും കെജ്‌രിവാൾ സംസാരിച്ചു.

"പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഇത്തരം അന്വേഷണങ്ങൾ പതിവായിരിക്കുകയാണ്. സർക്കാരുകളെ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. ഇ.ഡി, സി.ബി.ഐ ഗവർണർ എന്നിവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ ബുദ്ധിമുട്ടിക്കുകയാണ്" -കെജ്‌രിവാൾ പറഞ്ഞു.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളിലെ ഒമ്പത് നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിക്ക്  കത്തയച്ചു. രാജ്യം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയെന്നാണ് ഇത്തരം അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് കത്തിൽ ആരോപിച്ചു.

Tags:    
News Summary - This Is Wrong, Humiliating": Arvind Kejriwal On CBI Questioning Rabri Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.