Posted On
date_range Updated On
date_range പുകമഞ്ഞ്: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു; രാജസ്ഥാനിൽ 4 മരണം
ന്യൂഡൽഹി: പുകമഞ്ഞു മൂടിയതോടെ ഡൽഹിയിൽ ഇന്നും ഗതാഗതം സ്തംഭിച്ചു. 20 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാൽ റോഡ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും 8.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ കുറഞ്ഞ താപനില.
21 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 64 ട്രെയിനുകൾ വൈകിയോടുകയാണ്. 24 ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്.
അതേസമയം, രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ മഞ്ഞുമൂലം കാഴ്ച തടസ്സപ്പെട്ടതിനാൽ കാർ കുളത്തിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.