'അവർ കോവിഡ്​ പ്രസാദമായി നൽകും'-കുംഭമേള തീർഥാടകരെ വിമർശിച്ച്​ മുംബൈ മേയർ

ന്യൂഡൽഹി: ഹരിദ്വാർ കുംഭമേളയിൽ പ​ങ്കെടുത്ത്​ മടങ്ങിവരുന്ന തീർഥാടകർ കോവിഡിനെ തങ്ങളുടെ സംസ്​ഥാനങ്ങളിൽ പ്രസാദമായി നൽകുമെന്ന്​ മുംബൈ മേയർ കിഷോരി പെഡ്​നേക്കർ. രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച്​ നിൽക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ പ​ങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമർശിക്കുകയാണ്​ ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറഷൻ മേയറായ കിഷോരി പെഡ്​നേക്കർ.

കുംഭമേളയിൽ പ​ങ്കെടുത്ത്​ മുംബൈയിൽ​ മടങ്ങിയെത്തുന്ന തീർഥാടകരെ ക്വാറന്‍റീനിൽ പാർപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി മേയർ പറഞ്ഞു. തീർഥാടകർ സ്വന്തം ചെലവിൽ ക്വാറന്‍റീൻ ചിലവുകൾ വഹിക്കേണ്ടി വരും.

'കുംഭമേളയിൽ നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർ കൊറോണയെ 'പ്രസാദം' ആയി വിതരണം ചെയ്യും. അവരെ സ്വന്തം ചെലവിൽ അതത് സംസ്ഥാനങ്ങളിൽ ക്വാറന്‍റീനിലാക്കണം. മുംബൈയിൽ മടങ്ങിയെത്തുന്നവരെ ക്വാറന്‍റീനിലാക്കാൻ കോർപറേഷൻ ആലോചിക്കുന്നു' -മേയറെ ഉദ്ധരിച്ച്​ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

മുംബൈ നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യമാണിതെന്നും അവർ പറഞ്ഞു. '95 ശതമാനം മുംബൈക്കാരും കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നു​ണ്ട്​. എന്നാൽ ബാക്കിയുള്ള അഞ്ച്​ ശതമാനം ആളുകളാണ്​ പ്രശ്​നങ്ങൾ ഉണ്ടാക്കുന്നത്​. നിലവിലെ സാഹചര്യം പരിഗണിക്കു​േമ്പാൾ നഗരം പൂർണമായി അടച്ചിടേണ്ട സ്​ഥിതിയാണ്' -മേയർ പറഞ്ഞു.

24 മണിക്കൂറിനിടെ 63,729 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​. 398 പേർ രോഗം ബാധിച്ച്​ മരിച്ചു. തലസ്​ഥാന നഗരമായ മുംബൈയിൽ 24 മണിക്കൂറിനിടെ 8803 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 53 പേരാണ്​ നഗരത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

കോ​വി​ഡ്​ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സ​ന്യാ​സി​മാ​രി​ൽ​നി​ന്ന്​ നി​ർ​ദേ​ശം വ​ന്നാ​ൽ ഉ​ത്ത​രാ​ഖ​ണ്ഡ്​ സ​ർ​ക്കാ​ർ കും​ഭ​മേ​ള പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. സ​ന്യാ​സി​മാ​രു​ടെ ഉ​ന്ന​ത സ​മി​തി​യാ​യ 'അ​ഖാ​ഡ പ​രി​ഷ​ദ്​' ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വ്യാ​ഴാ​ഴ്​​ച മു​ത​ൽ സം​സ്​​ഥാ​ന​ത്ത്​ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​മു​ഖ സ​ന്യാ​സി കൂ​ട്ടാ​യ്​​മ​യാ​യ 'നി​ര​ഞ്​​ജ​നി അ​ഖാ​ഡ' ത​ങ്ങ​ളു​െ​ട അം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്​​ച തി​രി​ച്ചു​പോ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 'ആ​ന​ന്ദ്​ അ​ഖാ​ഡ'​യും ശ​നി​യാ​ഴ്​​ച കും​ഭ​മേ​ള അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഹ​രി​ദ്വാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം 600 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

കും​ഭ​മേ​ള ഈ ​മാ​സം അ​വ​സാ​ന​മാ​ണ്​ അ​വ​സാ​നി​ക്കേ​ണ്ട​ത്. ചി​ല അ​ഖാ​ഡ​ക​ൾ പി​ൻ​വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഉ​ത്ത​രാ​ഖ​ണ്ഡ്​ മ​ന്ത്രി ബ​ൻ​സി​ധ​ർ ഭ​ഗ​ത് ഉ​ൾ​പ്പെ​ടെ ചി​ല​ർ​ കും​ഭ​മേ​ള തു​ട​രു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

Tags:    
News Summary - They will Distribute Covid As Prasad Kumbh Pilgrims slammed by Mumbai Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.