ന്യൂഡൽഹി: അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടി ഇവൻറ് മാന േജ്മെൻറ് എന്ന പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകർ. കോൺഗ്രസിന് കൈകാര്യം ചെയ്യാൻ വിഷയവുമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. പാർട്ടി നേതാക്കളോ ലക്ഷ്യമോ വീക്ഷണമോ ഇല്ലാതെ മുന്നോട്ടുപോവുകയാണെന്നും ജാവ്ദേകർ വിമർശിച്ചു.
‘ഹൗഡി മോദി’ ഇവൻറ് മാനേജ്മെൻറ് പരിപാടിയാണെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനുവേണ്ടി കാമ്പയിൻ ചെയ്യുകയാണ് മോദി ചെയ്തതെന്നും മറ്റൊരു രാജ്യത്തിെൻറ തെരഞ്ഞെടുപ്പിൽ ഇടപെടാതിരിക്കുക എന്ന ഇന്ത്യയുടെ വിദേശകാര്യ നയത്തിെൻറ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.