പാസ്​പോർട്ട് റാങ്കിങ്: യുറോപ്പിനെ മറികടന്ന് ഈ ഏഷ്യൻ രാജ്യങ്ങൾ; ഇന്ത്യയുടെ സ്ഥാനം.....

ന്യൂഡൽഹി: ലോകത്തെ 2022ലെ പുതിയ പാസ്​പോർട്ട് റാങ്കിങ് പുറത്തുവിട്ടു. യുറോപ്പിനെ മറികടന്ന് ഏഷ്യൻ രാജ്യങ്ങളുടെ പാസ്​പോർട്ടുകളാണ് റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തിയത്. ജപ്പാന്റേതാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്​പോർട്ട്. സിംഗപ്പൂരും ദക്ഷിണകൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. കോവിഡിന് ശേഷം യുറോപ്യൻ രാജ്യങ്ങളെ ഏഷ്യ മറികടക്കുകയാണ്.

ജപ്പാൻ പാസ്​പോർട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളിലേക്ക് അനായാസം പ്രവേശിക്കാം. സിംഗപ്പൂരിന്റേയും ദക്ഷിണകൊറിയയുടേയും പാസ്​പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കും പ്രവേശിക്കാം. എമിഗ്രേഷൻ സർവീസ് കൺസൾട്ടൻസിയായ ഹെൻലിയാണ് പുതിയ പാസ്​പോർട്ട് ഇൻഡക്സ് പുറത്ത് വിട്ടത്.

പുതിയ ഇൻഡക്സ് പ്രകാരം റഷ്യയാണ് 50ാം സ്ഥാനത്ത്. ചൈന 69ാം സ്ഥാനത്ത് എത്തിയപ്പോൾ 87 ആണ് ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിൽ. മുമ്പ് മുൻപന്തിയിലുണ്ടായിരുന്ന ജർമ്മനിയും യു.കെയുമെല്ലാം പിന്നോട്ട് പോയതാണ് ഇത്തവണത്തെ പ്രത്യേകത. യു.കെ ആറാമതും യു.എസ് ഏഴാമതുമാണ്.

Tags:    
News Summary - These are the world’s most powerful passports in 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.