ബ്രിട്ടീഷ് പ്രധാനമന്ത്രി നവംബര്‍ ആറിന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നവംബര്‍ ആറിന് ഇന്ത്യയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രാലയം ഞായറാഴ്ചയാണ് സന്ദര്‍ശനക്കാര്യം പ്രഖ്യാപിച്ചത്. തെരേസയുടെ യൂറോപ്പിനുപുറത്തെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ-യു.കെ നയതന്ത്രബന്ധം മോദി-തെരേസ ചര്‍ച്ചയില്‍ മുഖ്യവിഷയമാകും. സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ യോഗവും തെരേസയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. ന്യൂഡല്‍ഹിയില്‍ ഇന്ത്യ-യു.കെ ടെക് ഉച്ചകോടിയുടെ ഉദ്ഘാടനം തെരേസയും മോദിയും ചേര്‍ന്ന് നിര്‍വഹിക്കും.
Tags:    
News Summary - Theresa May to visit India in signal of trading priorities post-Brexit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.