വിസ നിയമം ലഘൂകരിക്കില്ല –തെരേസ മെയ്​

ന്യൂഡൽഹി:  ​വിസ നിയമം ലഘൂകരിക്കണമെന്ന ആവശ്യം നിരസിച്ച ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രി തെരേസ മെയ്​ വിസ അപേക്ഷകർക്കായി നല്ല സംവിധാനമാണ്​ ബ്രിട്ടനിൽ നിലവിലുള്ളതെന്നും പ്രതികരിച്ചു. ഇന്ത്യയിൽ നിന്നുള്ള 10 വിസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, പ്രമുഖ ഇന്ത്യൻ ബിസിനസുകാർക്ക്​ ബ്രിട്ടനിലേക്കെത്താനായി അത്​ കൂടുതൽ എളുപ്പമാക്കുമെന്നും തെരേസ മെയ്​ കൂട്ടിച്ചേർത്തു.
 
മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ്​ ബ്രിട്ടീഷ്​പ്രധാനമ​ന്ത്രി. ബ്രെക്​സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനു പുറത്ത്​ അവർ സന്ദർശിക്കുന്ന ആദ്യ രാജ്യമാണ്​ ഇന്ത്യ.
വ്യാപാരം, വിദേശ നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇന്ത്യ – യു.കെ കരാർ ഉറപ്പിക്കുകയാണ്​ സന്ദർശനത്തി​​െൻറ ലക്ഷ്യം.

ഇന്ത്യ-യു.കെ ടെക് ഉച്ചകോടിയിൽ പ​െങ്കടുത്ത തെ​രേസ മെയ്​​ ഉച്ചകോടിക്ക്​ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തും.

ഹൈദരാബാദ് ഹൗസിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും  ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയും കൂടുതല്‍ തൊഴിലും രൂപപ്പെടുത്തുന്നതിനുമായിരിക്കും ചര്‍ച്ചയില്‍ മുന്‍ഗണന.

 ചര്‍ച്ചകള്‍ക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവന പുറത്തിറക്കും. ന്യൂഡല്‍ഹിയിലെ ഗാന്ധിസ്മൃതിയിലും ഇന്ത്യ ഗേറ്റിലും സന്ദര്‍ശനം നടത്തും. ചൊവ്വാഴ്ച ബംഗളൂരുവിലെത്തുന്ന മെയ് വ്യാപാര സംബന്ധമായ കൂടിക്കാഴ്ചകള്‍ നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം വ്യാപാര പ്രതിനിധികളോടൊപ്പം നടത്തുന്ന ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനമാണിത്.

 

Tags:    
News Summary - Theresa May rejects calls to raise Indian visa quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.