ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പാർലമന്റെറി പാനൽ ചോദ്യം ചെയ്തത് പോലൊരു സംഭവം ഇന്ത്യയിലുണ്ടാകില്ല - ജയറാം രമേശ്

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ യു.കെ പാർലമന്റെറി പാനൽ ചോദ്യം ചെയ്തതുപോലെ ഒരു ഇടപെടൽ ഇന്ത്യയിൽ അസാധ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മണപ്പൂർ, ചൈന ഉൾപ്പെടെ പ്രാധാന്യമുള്ള വിഷയങ്ങളിൽ പോലും പ്രധാനമന്ത്രി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് മാനദണ്ഡങ്ങളിൽ പോലും ഈ സംഭവം അവിശ്വസനീയമാണ്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പോലും പ്രധാനമന്ത്രിയുടെ വാക്ചാതുര്യം നിശബ്ദതയാകുന്ന സ്വയം പ്രഖ്യാപിത 'ജനാധിപത്യ മാതാവായ' ഇന്ത്യയിൽ, ഇത്തരമൊരു ചർച്ച പോലും അസാധ്യമാണ്" - നാഷണൽ ഹെൽത്ത് സർവീസ് വർക്ക്ഫോഴ്‌സ് പ്ലാൻ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രഖ്യാപിക്കാത്തതിന് സുനക്കിനെ പാർലമെന്ററി പാനൽ ചോദ്യം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ജയറാം രമേശ് പറഞ്ഞു. ചില പ്രധാനമന്ത്രിമാർ ചൈന, മണിപ്പൂർ തുടങ്ങിയ വിഷയങ്ങളിൽ ഒരിക്കലും സംസാരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിൽ എൻ.എച്ച്.എസ് വർക്ക്ഫോഴ്സ് പ്ലാൻ പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു പാനലിന്‍റെ ചോദ്യം. സർക്കാർ നയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ പാർലമന്റെിലെ ആദ്യഘട്ടത്തിൽ തന്നെ നടത്തണമെന്ന് സുനക്കിനെ പാനൽ ഓർമിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Tags:    
News Summary - There will never be an incident in India like British Prime Minister questioned by parliamentary panel - Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.