ഭർത്താവിന്‍റെ വീട്ടിൽ ശുചിമുറിയില്ല; തമിഴ്​നാട്ടിൽ നവവധു ആത്മഹത്യ ചെയ്തു

ചെന്നൈ: ഭർതൃവീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത്​ യുവതി ആത്മഹത്യ ചെയ്തു. കടലൂർ അരിസിപെരിയങ്കുപ്പം സ്വദേശിനി രമ്യ ( 27) ആണ്​ ജീവനൊടുക്കിയത്​. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു.

ഏപ്രിൽ ആറിനാണ്​ കാർത്തികേയനെ രമ്യ വിവാഹം കഴിച്ചത്​. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഭർതൃവീട്ടിൽ ശുചിമുറിയില്ലെന്ന്​ അറിഞ്ഞതോടെ രമ്യ ഭർത്താവുമായി വഴക്കിട്ടിരുന്നു.

കടലൂരിൽ ടോയ്​ലെറ്റ്​ സൗകര്യമുള്ള വീട്​ കണ്ടെത്തിയാൽ മാത്രമേ ഒന്നിച്ച്​ ജീവിക്കാൻ കഴിയൂവെന്ന്​ വ്യക്തമാക്കിയ രമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

രമ്യയുടെ മാതാവ്​ മഞ്​ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുത്തു.

Tags:    
News Summary - There is no toilet in the husband's house; Newlywed commits suicide in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.