പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പുതിയ മന്ദിരത്തിലായേക്കും

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തി‍െൻറ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണെന്നും പാർലമെന്‍റി‍െൻറ ശീതകാല സമ്മേളനം പുതിയ മന്ദിരത്തിൽ നടത്തണമോ എന്നതിൽ ലോക്സഭ സ്പീക്കർ തീരുമാനമെടുക്കുമെന്നും ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ.

ഡിസംബർ ഏഴുമുതൽ 29 വരെയാണ് ശീതകാല സമ്മേളനം. നവംബറിൽതന്നെ പദ്ധതി പൂർത്തിയാകുമെന്നാണ് സർക്കാർ പറയുന്നത്. നിർമാണപ്രവർത്തനങ്ങൾ കഴിയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും കൗശൽ കിഷോർ ചൊവ്വാഴ്ച പറഞ്ഞു.

2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് നിർമാണച്ചുമതല. രാജ്യത്തി‍െൻറ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന നെടുങ്കൻ ഭരണഘടന ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ലൈബ്രറി, കമ്മിറ്റി മുറികൾ, ഭക്ഷണശാലകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവ മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

സെൻട്രൽ വിസ്തയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് എൻക്ലേവ് നിർമിക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - The winter session of Parliament may be held in the new building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.