കടൽക്കൊലക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു


ന്യൂഡൽഹി: ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകൾക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാര തുകയായ 10 കോടി രൂപ വിതരണം ചെയ്യാൻ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും.

കേസിലെ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഇറ്റാലിയൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിട്ടുണ്ടായിരുന്നത്.

നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സമ്മതിച്ചപ്പോള്‍ത്തന്നെ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന ധാരണ സുപ്രീം കോടതി കൈക്കൊണ്ടിരുന്നു. 

Tags:    
News Summary - The Supreme Court has closed the piracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.