Posted On
date_range Updated On
date_range വൈറലായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്നോമൊബൈൽ ഓടിക്കുന്ന ദ്യശ്യം
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും സ്നോമൊബൈൽ ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷൻ ശ്രീനവാസ് ബിവി ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ മഞ്ഞിലൂടെ സ്നോമൊബൈലുകളിൽ സഹോദരങ്ങൾ സഞ്ചരിക്കുന്നത് കാണാം. വിജയകരമായ ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാശ്മീരിലെത്തുന്നത്.
കശ്മീരിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷത വഹിച്ച അതേ ദിവസം തന്നെയാണ് മഞ്ഞുവീഴ്ചയിലുള്ള സഹോദരങ്ങളുടെ വീഡിയോ പങ്കിട്ടത്. താൻ തുടർന്നും കാശ്മീർ സന്ദർശിക്കുമെന്നും കശ്മീരിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും രാഹുൽ ഗാന്ധി പാർട്ടി നേതാക്കളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.