കോവോവാക്സിനെ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്താൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡിനെതിരായ ബൂസ്റ്റർ ഡോസ് എന്ന നിലയിൽ കോവോവാക്സിനെ കേന്ദ്രസർക്കാറിന്റെ കോവിഡ് പോർട്ടലായ കോവിനിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർമാതാക്കളുടെ കത്ത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പ്രകാശ് കുമാർ സിങ് ആണ് അനുമതി തേടി ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം കത്തയച്ചത്. വിഷയത്തിൽ പ്രതിരോധ കുത്തിവെപ്പ് രംഗത്തെ ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ) ഉടൻ യോഗം ചേരും.

കോവിഷീൽഡോ കോവാക്സിനോ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്ത മുതിർന്നവർക്ക് ബൂസ്റ്റർ ഡോസെന്ന നിലയിൽ കോവോവാക്സ് ഉപയോഗിക്കാൻ ഈ മാസം 16ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയിരുന്നു. 

Tags:    
News Summary - The Serum Institute seeks permission to include Covovax in the Cowin portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.