ഖജനാവിൽ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല; പ്രധാനമന്ത്രിയുടെ ഭക്ഷണച്ചെലവ് സ്വന്തം കീശയിൽ നിന്നെന്ന് വിവരാവകാശ രേഖ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്ഷണത്തിനുള്ള ചെലവ് അദ്ദേഹം സ്വയം വഹിക്കുകയാണെന്നും സർക്കാർ ഖജനാവിൽ നിന്ന് അതിനായി പണം ചെലവഴിക്കുന്നില്ലെന്നും വിവരാവകാശ രേഖ. പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ്ങാണ് വിവരാവകാശത്തിന് മുറപടി നൽകിയത്.

അതേസമയം, പ്രധാനമന്ത്രിയുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിന് ചട്ടങ്ങൾ ഉദ്ധരിച്ചുകൊണ്ട് നിയമപ്രകാരമുള്ള വർദ്ധനവ് നടത്തുന്നുണ്ടെന്ന് മാത്രമാണ് മറുപടിയുള്ളത്. പ്രധാനമന്ത്രിയുടെ വസതിയുടെ സംരക്ഷണം കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണെന്നും വാഹനങ്ങളുടെ ഉത്തരവാദിത്തം സ്‍പെഷ്യൽ പ്രൊട്ടക്ഷൻ ​ഗ്രൂപ്പിനാണെന്നും മറുപടിയിലുണ്ട്.

പാർലമെന്റിലെ കാന്റീൻ നടത്തിപ്പുമായി സംബന്ധിച്ച് നിരവധി മാറ്റങ്ങൾ മോദി കൊണ്ടുവന്നിരുന്നു. 2021 ജനുവരി 19 മുതൽ എം.പിമാർക്ക് പാർലമെന്റ് കാന്റീനിൽ നൽകിയിരുന്ന സബ്സിഡി ഒഴിവാക്കി. അതിനു മുമ്പ് പാർലമെന്റ് കാന്റീൻ സബ്സിഡിക്ക് വേണ്ടി ചെലവഴിച്ചത് 17 കോടി രൂപയാണ്. 

Tags:    
News Summary - The RTI document says that the Prime Minister's food expenses from his own pocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.