ഭക്ഷണം വൈകി; ഗൃഹനാഥൻ ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: കൃത്യസമയത്ത് ഭക്ഷണം നൽകാത്തതിന്റെ പേരിൽ ചെന്നൈയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം മക്കൾ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയുമായിരുന്നു. തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതു കാണുകയായിരുന്നു.

തുടർന്ന് മകൻ തിരുമുള്ളൈവോയൽ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു.

ധനലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിനായകത്തിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - the meal was late; The head of the house stabbed his wife to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.