മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ണുതുറപ്പിച്ചു, ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് രാഹുൽ

കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം വല വീശിയും ഭക്ഷണം കഴിച്ചും കടലിൽ കുളിച്ചും ചെലവഴിച്ച ദിനം കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുൽ ​ഗാന്ധി. കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയ അനുഭവം വിവരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ ഹരാഹുൽ ചിത്രങ്ങളും വിഡിയോയും പഹ്കുവെച്ചു.


ദിവസവും മത്സ്യത്തൊഴിലാളികൾ ചെയ്തുതീർക്കുന്നത് കഠിന പ്രയത്നമാണ്. കടലിൽ വലയിട്ട് കാത്തിരുന്നുവെങ്കിലും കുറച്ച് മത്സ്യം മാത്രമേ ലഭിച്ചുള്ളു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും രാഹുൽ പിന്നീട് നാട്ടുകാരുമായുള്ള സംവാദത്തിൽ വ്യക്തമാക്കി.


മത്സ്യത്തൊഴിലാളികള്‍ രാജ്യത്തിന്‍റെ അഭിമാനമാണ്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെ മക്കളെ കടലില്‍ പറഞ്ഞുവിടാൻ ആഗ്രഹിക്കുന്നവരല്ല. അത്രയും കഷ്ടപ്പാടാണ് അവരുടെ ജീവിതമെന്ന് മനസ്സിലായതായും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇൻഷുറൻസ് പോലുമില്ലാതെയാണ് പലരും കടലിൽ പോയി വരുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - The life of a fisherman was eye-opening and Rahul shared pictures and video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.