Posted On
date_range Updated On
date_range സർക്കാറിന് ഇപ്പോൾ ട്രിപ്ൾ എൻജിൻ -ഏക്നാഥ് ഷിൻഡെ
മുംബൈ: ഡബിൾ എൻജിൻ സർക്കാറിന് ഇപ്പോൾ ട്രിപ്ൾ എൻജിനാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ രാഷ്ട്രീയത്തിന് വികസന നായകന്റെ പിന്തുണ ലഭിച്ചു. സംസ്ഥാനത്തിന്റെ അതിവേഗത്തിലുള്ള വികസനത്തിന് ഇത് സഹായകമാകും.
മഹാരാഷ്ട്ര ഇനി ഒരു മുഖ്യമന്ത്രിയും രണ്ട് ഉപ മുഖ്യമന്ത്രിമാരുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.അർഹതയുള്ള പാർട്ടി പ്രവർത്തകന് രണ്ടാം സ്ഥാനം മാത്രം ലഭിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ സൂചിപ്പിച്ച് ഷിൻഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.