ഗുജറാത്തിലെ സൂറത്തിൽ നിർമാണം പൂർത്തിയായ രാജ്യത്തെ ഉരുക്ക് കൊണ്ടുള്ള ആദ്യ റോഡ്
സൂറത്ത്: ഉരുക്ക് (സ്റ്റീൽ) കൊണ്ടുള്ള രാജ്യത്തെ ആദ്യ റോഡ് ഗുജറാത്തിലെ സൂറത്തിൽ യാഥാർഥ്യമായി. വിവിധ പ്ലാന്റുകളിൽ ബാക്കിയാകുന്ന സ്റ്റീൽ ഉപയോഗിച്ചാണ് ഹസീറ വ്യവസായ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമിച്ചത്.
ശാസ്ത്ര-സാങ്കേതിക ഗവേഷണ കൗൺസിൽ (സി.എസ്.ഐ.ആർ), കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.ആർ.ആർ.ഐ) എന്നിവരുടെ സഹകരണത്തോടെയായിരുന്നു നിർമാണം. രാജ്യത്തെ ഉരുക്കുനിർമാണശാലകളിൽ പ്രതിവർഷം 19 ദശലക്ഷം ടൺ ഉരുക്ക് ബാക്കിയാകുന്നുണ്ട്.
ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡ് പൂർണമായും സംസ്കരിച്ച ഉരുക്കുകൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് സി.എസ്.ഐ.ആർ പറഞ്ഞു. റോഡിന് 30 ശതമാനം കനവും കുറവാണ്. മഴക്കാലത്തെ നാശനഷ്ടങ്ങളിൽ നിന്ന് സ്റ്റീൽ റോഡിന് പൂർണ സംരക്ഷണം ലഭിക്കുമെന്ന് സി.ആർ.ആർ.ഐ മുഖ്യ ശാസ്ത്രജ്ഞൻ സതീഷ് പാണ്ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.