ഈ വർഷത്തെ ആദ്യഘട്ട പത്മ പുരസ്കാര വിതരണം ഇന്ന്; രാഷ്ട്രപതി ഭവനിൽ വിപുലമായ ചടങ്ങുകൾ

ന്യൂഡൽഹി: 2026ലെ ആദ്യഘട്ട പത്മ പുരസ്കാര വിതരണം ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കും. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ വച്ചാണ് പുരസ്കാര വിതരണം. ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് പത്മവിഭൂഷൺ, ആറ് പത്മഭൂഷൺ, 58 പത്മശ്രീയടക്കം 66 പത്മപുരസ്കാരങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.

ആകെ 131 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നത്. ബാക്കിയുള്ള പുരസ്കാരങ്ങൾ പിന്നീട് നടക്കുന്ന രണ്ടാം ഘട്ട ചടങ്ങിൽ സമ്മാനിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾ കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിങ്, വ്യവസായം-വാണിജ്യം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലെ സംഭാവനകൾക്കാണ് ലഭിക്കുന്നത്.

Tags:    
News Summary - The first phase of this year's Padma Awards distribution is today; grand ceremonies at the Rashtrapati Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.