ന്യൂഡൽഹി: ഡോക്‌ടർ വിദേശത്തേക്ക് പോയി എന്ന കാരണത്താൽ അത് മെഡിക്കൽ അശ്രദ്ധയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. തെൻറ മേഖലയിലെ ഏറ്റവും പുതിയ കാര്യങ്ങൾ ഒരു മെഡിക്കൽ പ്രഫഷനലിന് അറിയേണ്ടതുണ്ട്. അതിനായി അയാൾക്ക് രാജ്യത്തിനകത്തും പുറത്തും നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വരും. ഇത് മെഡിക്കൽ അശ്രദ്ധയായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബോംബെ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച് സെൻററിനോടും ഡോക്ടറോടും മരിച്ചയാളുടെ അവകാശിക്ക് 14.18 ലക്ഷം രൂപ നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷെൻറ ഉത്തരവ് റദ്ദാക്കിയാണ് േകാടതി ഉത്തരവ്. തർക്ക പരിഹാര കമീഷൻ രേഖപ്പെടുത്തിയ കണ്ടെത്തലുകളിൽ നിയമപരവും വസ്തുതപരവുമായ പിഴവുകളുള്ളതിനാൽ ഡോക്ടർ അശ്രദ്ധ കാണിച്ചതായി കെണ്ടത്താനാവുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.