Posted On
date_range Updated On
date_range സംഭലിൽ 46 വർഷമായി അടച്ചിട്ട ക്ഷേത്രം ജില്ല ഭരണകൂടം തുറന്നു
സംഭൽ (യു.പി): ഉത്തർ പ്രദേശിലെ സംഭലിൽ 1978ൽ കലാപത്തെ തുടർന്ന് അടച്ചിട്ട ക്ഷേത്രം ജില്ല ഭരണകൂടം തുറന്നു. സംഭൽ ഖഗ്ഗു സാരായ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഭസ്മ ശങ്കർ ക്ഷേത്രമാണ് തുറന്നത്.
കലാപത്തെ തുടർന്ന് ഹിന്ദു സമുദായം ഇവിടെനിന്ന് ഒഴിഞ്ഞുപോയതിനെ തുടർന്നാണ് ക്ഷേത്രം അടച്ചിട്ടതെന്ന് നഗർ ഹിന്ദു മഹാസഭ രക്ഷാധികാരിയായ വിഷ്ണുശങ്കർ രസ്തോഗി (82) അവകാശപ്പെട്ടു.
വെടിവെപ്പുണ്ടായ സംഭൽ ശാഹി ജമാമസ്ജിദിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ഭസ്മ ശങ്കർ ക്ഷേത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.