‘വിശപ്പും തളർച്ചയും’; തെരഞ്ഞെടുപ്പ് പ്രചാരണം സിനിമാ നിർമാണത്തേക്കാൾ ഏറെ കഠിനമെന്ന് കങ്കണ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നിൽ സിനിമ നിർമിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തമാശയായാണ് തനിക്ക് തോന്നുന്നതെന്ന് കങ്കണ റണാവത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പരാമർശം.

‘ആറു പൊതുയോഗങ്ങളും മറ്റു നിരവധി ചെറു മീറ്റിങ്ങുകളും. പാർട്ടി പ്രവർത്തകർക്കൊപ്പമുള്ള വേളകൾ. മലനിരകൾക്കിടയിലൂടെ ഒരു ദിവസം 450 കിലോമീറ്റർ യാത്ര ചെയ്യുന്നു. മോശം റോഡുകളിലൂടെയുള്ള യാത്ര രാത്രിയിലും തുടരുന്നു. സമയത്തിന് ഭക്ഷണമോ ലഘുഭക്ഷണമോ പോലു​മില്ലാത്ത ഈ ബുദ്ധിമുട്ടുകൾക്കുമുന്നിൽ സിനിമ നിർമാണം തമാശ പോലെ തോന്നുന്നു’ - കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന കങ്കണ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിൽ പ്രചാരണ പരിപാടിയിലാണ് നടി. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് കങ്കണയുടെ റിലീസിന് തയാറായ 'എമർജൻസി' എന്ന ചിത്രം വീണ്ടും റിലീസ് തീയതി മാറ്റിവെച്ചിട്ടുണ്ട്. ജൂൺ ഒന്നിനാണ് മാണ്ഡിയിൽ വോട്ടെടുപ്പ്.

Tags:    
News Summary - The difficulties of making a film look funny compared to the rush of elections- Kangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.