കോവിഡ് ബാധിച്ച് ആശുപത്രി കിടക്കയിൽ ഓക്സിജൻ മാസ്കുമായി കഴിയുേമ്പാഴും ആത്മവിശ്വാസം കൈവിടാതെ 'ലവ് യു സിന്ദഗി' വിഡിയോയിലൂടെ വൈറലായ യുവതിയും മരണത്തിന് കീഴടങ്ങി. ആശുപത്രി കിടക്കയിൽ ഓക്സിജൻ മാസ്കുമായിരിക്കുന്ന 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകൾ പങ്കുവെക്കുന്ന വിഡിയോ േഡാ. മോണിക്ക ലാങ്കേയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
കോവിഡ് അത്യാഹിത വാർഡിൽ കഴിയുന്ന യുവതിയുടെ വിഡിയോ നിമിഷങ്ങൾക്കം വൈറലായിരുന്നു. ഷാരൂഖ് ഖാന്‍റെയും ആലിയ ഭട്ടിന്‍റെയും ഡിയർ സിന്ദഗി എന്ന ചിത്രത്തിലെ ലവ് യു സിന്ദഗി എന്ന ഗാനത്തിനായിരുന്നു യുവതിയുടെ ആക്ഷൻ.
ലവ് യു സിന്ദഗി എന്ന പേരിൽ നിരവധി പേർ ഈ വിഡിയോ ഏറ്റെടുത്തിരുന്നു. എന്നാൽ വിഡിയോ പങ്കുവെച്ച ഡോക്ടർ തന്നെ യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. 'ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' -ഡോക്ടർ കുറിച്ചു.
പെൺകുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടർ ഇടക്കിടെ പങ്കുവെച്ചിരുന്നു. ഐ.സി.യു കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് മേയ് 10ന് ഡോക്ടർ അറിയിച്ചിരുന്നു.
മേയ് എട്ടിനാണ് പെൺകുട്ടിയുടെ വൈറൽ വിഡിയോ ഡോക്ടർ പങ്കുവെച്ചത്. അത്യാസന്ന നിലയിലായിരുന്നിട്ടും ഐ.സി.യു ബെഡ് ലഭിച്ചില്ലെന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചത്. 10 ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. എൻ.ഐ.വി പിന്തുണയോടെയാണ് കഴിയുന്നത്. റെംഡിസിവർ മരുന്ന് നൽകുകയും പ്ലാസ്മ തെറപ്പിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അവൾ ധീരയാണ്. പാട്ട് കേേട്ടാട്ടെയെന്ന് അവൾ ആരാഞ്ഞിരുന്നു. ഞാൻ അനുവദിക്കുകയും ചെയ്തു. പ്രതീക്ഷ കൈവിടില്ല -ഡോക്ടർ ട്വിറ്ററിൽ കുറിച്ചു.
യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.