‘ഗിഗ്’ തൊഴിലാളികളുടെ അവസ്ഥ പരിതാപകരം

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സ​ർ​വി​സ്, ഫു​ഡ് ഡെ​ലി​വ​റി, ഫാ​ർ​മ​സി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഓ​ല, ഉ​ബ​ർ, ഫാം ​ഈ​സി തു​ട​ങ്ങി​യ​വ​യി​ൽ മോ​ശം തൊ​ഴി​ൽ സാ​ഹ​ച​ര്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഗാ​ർ​ഹി​ക, വ്യ​ക്തി​ഗ​ത പ​രി​ച​ര​ണം, ലോ​ജി​സ്റ്റി​ക്‌​സ്, ഫു​ഡ് ഡെ​ലി​വ​റി, ഇ-​ഫാ​ർ​മ​സി, ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 12 ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വേ​ണ്ട​ത്ര സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ ഏ​റെ പി​ന്നി​ലാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.

ഈ ​മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ‘ഗി​ഗ്’ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും ജീ​വി​ത​നി​ല​വാ​ര​വും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​ല​യി​രു​ത്തു​ന്ന ഫെ​യ​ര്‍വ​ര്‍ക് ഇ​ന്ത്യ റേ​റ്റി​ങ്സ് 2022 റി​പ്പോ​ര്‍ട്ടാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഓ​ക്‌​സ്‌​ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്റ​ര്‍ ഫോ​ര്‍ ഐ.​ടി ആ​ൻ​ഡ് പ​ബ്ലി​ക് പോ​ളി​സി​യും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ബം​ഗ​ളൂ​രു​വും ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഡി​ജി​റ്റ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ന്യാ​യ​മാ​യ വേ​ത​നം, വ്യ​വ​സ്ഥ​ക​ള്‍, ക​രാ​ര്‍, ന​ട​ത്തി​പ്പ്, പ്രാ​തി​നി​ധ്യം എ​ന്നീ അ​ഞ്ച് ത​ത്ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി 10 പോ​യ​ന്റി​ലാ​ണ് ഫെ​യ​ര്‍വ​ര്‍ക് ടീം ​പ്ലാ​റ്റ്ഫോ​മു​ക​ളെ വി​ല​യി​രു​ത്തി​യ​ത്.

ഓ​ൺ​​ലൈ​ൻ ടാ​ക്സി സേ​വ​ന​ങ്ങ​ളാ​യ ഓ​ല, ഉ​ബ​ർ, ഗ്രോ​സ​റി ഡെ​ലി​വ​റി ആ​പ് ഡു​ൺ​സോ, ഫാ​ർ​മ​സി പ്ലാ​റ്റ്‌​ഫോം ഫാം ​ഈ​സി, ആ​മ​സോ​ൺ ​ഫ്ലെ​ക്സ് എ​ന്നി​വ​ക്ക് 10 പോ​യ​ന്റി​ൽ ഒ​ന്നും നേ​ടാ​നാ​യി​ല്ല. ഈ ​വ​ർ​ഷം ഒ​രു പ്ലാ​റ്റ്‌​ഫോ​മും 10 പോ​യ​ന്റി​ൽ ഏ​ഴി​ൽ കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. പ​ത്തി​ൽ ഏ​ഴു പോ​യ​ന്റ് നേ​ടി​യ​ത് വി​ദ​ഗ്ധ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ ഓ​ൺ​ലൈ​ൻ സേ​വ​നം ന​ൽ​കു​ന്ന അ​ർ​ബ​ൻ ക​മ്പ​നി​യാ​ണ്.

ബി​ഗ്ബാ​സ്‌​ക​റ്റ് (6), ഫ്ലി​പ്കാ​ർ​ട്ട് (5), സ്വി​ഗ്ഗി (5), സൊ​മാ​റ്റോ (4), സെ​പ്‌​റ്റോ (2), പോ​ർ​ട്ട​ർ (1) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​മ്പ​നി​ക​ളു​ടെ പോ​യ​ന്റ് നി​ല. 12 പ്ലാ​റ്റ്‌​ഫോ​മു​ക​ളും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വേ​ണ്ട​ത്ര സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ ഏ​റെ പി​ന്നി​ലാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. അ​ടി​സ്ഥാ​ന വേ​ത​നം പോ​ലും ന​ല്‍കാ​തെ​യാ​ണ് പ്ര​വ​ര്‍ത്ത​ന​മെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

‘ഗിഗ്’ തൊഴിലാളികളുടെ അവസ്ഥ പരിതാപകരം

ഡിജിറ്റല്‍ മാർക്കറ്റിങ്, ഭക്ഷണ വിതരണം, ഓൺലൈൻ ടാക്സി ഡ്രൈവർമാർ, കടകളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു തരുന്നവർ തുടങ്ങിയ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. കരാർ ജോലിക്കാരായ ഇവർക്ക് സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളൊന്നുമില്ല.

നി​ശ്ചി​ത സ​മ​യ​ത്ത് നി​ശ്ചി​ത പ്ര​തി​ഫ​ല​ത്തി​ന് ജോ​ലി ചെ​യ്യു​ന്നു. നിതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 26.6 ലക്ഷം ഗിഗ് തൊഴിലാളികൾ റീടെയിൽ, ട്രേഡ്, സെയിൽസ് മേഖലകളിൽ ജോലി ചെയ്യുന്നു, 13 ലക്ഷം ആളുകൾ ഗതാഗത മേഖലയിലും 6.3 ലക്ഷം പേർ നിർമാണ രംഗത്തും 6.2 ലക്ഷം പേർ ഇൻഷുറൻസ്, ധനകാര്യ മേഖലയിലുമുണ്ട്.

Tags:    
News Summary - The condition of gig workers is deplorable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.