പുതിയ ആദായനികുതി പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി തരൂർ

ന്യൂഡൽഹി: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ രംഗത്ത്​. 4,200 കോടി രൂപ ചെലവഴിച്ചിട്ടും പോർട്ടൽ ഉപയോഗ സൗഹൃദമാക്കാൻ സർക്കാറിനായില്ലെന്ന്​ തരൂർ കുറ്റപ്പെടുത്തി. പുതിയ പോർട്ടലി​‍െൻറ മിക്കവാറും എല്ലാ ഘടകങ്ങളും പ്രവർത്തനരഹിതമാണ്.

ലോഗിങ്ങിന്​ കൂടുതൽ സമയമെടുക്കുന്നു. ജൂൺ മാസത്തിൽ സർക്കാർ ആദായനികുതി പോർട്ടൽ മാറ്റാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതിന്​ തൊട്ടുമു​േമ്പാ പുതിയ വർഷത്തി​‍െൻറ തുടക്കത്തിലോ പോർട്ടൽ ആരംഭിക്കുന്നതായിരുന്നു ബുദ്ധിപൂർവം ചെയ്യേണ്ടിയിരുന്നത്​​.

പഴയ പോർട്ടൽ ഏറ്റവും സുഗമമായി പ്രവർത്തിച്ചുകൊണ്ടിരിക്കെ ഇത്രയും കോടി മുടക്കി പരിഷ്​കരിച്ചത്​ എന്തിനെന്ന്​ വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു. ജൂൺ ആദ്യ വാരത്തിലാണ്​ പരിഷ്​കരിച്ച പോർട്ടൽ പ്രവർത്തനക്ഷമമാക്കിയത്​. 

Tags:    
News Summary - Tharoor points out inaccuracies in new income tax portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.