തഞ്ചാവൂർ ആത്മഹത്യ: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഡി.എം.കെ

തഞ്ചാവൂരിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി ഡി.എം.കെ സർക്കാർ. കഴിഞ്ഞ ദിവസം അന്വേഷണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ കേവിയറ്റ് ഹരജി നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ പിതാവ് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. തിങ്കളാഴ്ച്ചയാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് കേസ് സി.ബി.ഐക്ക് കൈമാറിയത്.

ജനുവരി 19നാണ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ 12വയസ്സുകാരിയായ വിദ്യാർത്ഥിനി മരണപ്പെടുന്നത്. ഹോസ്റ്റൽ വാർഡനിൽ നിന്നുള്ള നിരന്തര പീഡനവും ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തന ശ്രമവുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന വിദ്യാർഥിനിയുടെ വീഡിയോ ദൃശ്യങ്ങൾ മരണത്തിനു പിന്നാലെ പുറത്തു വന്നിരുന്നു.

എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്കാ കണ്ണൂങ്കോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ജനുവരി 31നാണ് മദ്രാസ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.

Tags:    
News Summary - Thanjavur suicide: DMK to appeal against case transfer to CBI; victim’s father files caveat petition in SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.