മൂന്ന് മാസം മുമ്പ് കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹാവശിഷ്ടങ്ങൾ വനത്തിൽ നിന്നും കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹാവശിഷ്ടങ്ങൾ വനത്തിൽ നിന്നും കണ്ടെത്തി. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളാണ് കണ്ടെത്തിയത്. കൂട്ടിയെ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കാണാതായത്.

കുട്ടിയുടെ ചില വസ്ത്രങ്ങളും ഷഹാപുരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു കർഷകനാണ് മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 29ന് കാണാതായ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇതെന്ന് സ്ഥിരീകരിച്ചത്.

അമ്മയോടൊപ്പം വിറക്​ ശേഖരിക്കാൻ വനത്തിൽ പോയ കുട്ടിയെയാണ് കാണാതായത്. തുടർന്ന് ​പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടിയെ ഏതെങ്കിലും വന്യമൃഗങ്ങൾ കൊന്നിരിക്കാമെന്നാണ് നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Thane: Skeletal remains of two-yr-old boy found in jungle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.