Posted On
date_range Updated On
date_range കശ്മീരിലെ അനന്ത്നാഗിലും ബന്ദിപ്പോറയിലും ഏറ്റുമുട്ടൽ; രണ്ട് ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ്, ബന്ദിപ്പോറ ജില്ലകളിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു.
അനന്ത്നാഗ് ജില്ലയിലെ വെരിനാഗ് ഏരിയയിലെ ഖാഗുണ്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.
ബന്ദിപ്പോറയിലെ ഹാജിൻ ഏരിയയിലെ ഗുന്ദഹാഗിറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സേന വധിച്ചു.
ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.