പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്വ ജില്ലയിലെ ബില്ലാവർ മേഖലയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാൻമാർക്ക് പരിക്ക്. ഭീകരർ മലമുകളിൽനിന്ന് വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും ആക്രമണമുണ്ടായത്. ശനിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും, രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.