പൂഞ്ചിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാ സേനക്ക് ലഭിച്ച വിവരം.

കൊല്ലപ്പെട്ട ഭീകരനിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇന്നലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി വീരമൃത്യു. ഇതോടെ ആക്രമണത്തിൽ ആകെ മരണം മൂന്നായി. ചികിത്സയിലുള്ള രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.


ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ജമ്മു കശ്മീർ പൊലീസിന്‍റെ സായുധ സേനാ വിഭാഗം സഞ്ചരിച്ച ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 14 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Terrorist killed in encounter with security forces in Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.