Representational image

ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ

ശ്രീനഗർ: ബാരാമുള്ളയിൽ ശനിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡറെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ക്രീരിയിലെ സലൂസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പാകിസ്താൻകാരനായ ഛോട്ടാ സുൽത്താൻ എന്ന അനീസ് ആണ് കൊല്ലപ്പെട്ട ലഷ്കർ കമാൻഡറെന്ന് ലോക്കൽ പൊലീസ് പറയുന്നു. 2018 മുതൽ സോപോർ, സംഗീർ, ബന്ദിപോർ മേഖലകളിൽ സജീവമായിരുന്നു ഇയാൾ.

സൈന്യവും സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ് ഭീകരർക്കു നേരെ ആക്രമണം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.