ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം.

തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോകുമ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വാഹനത്തിന് നേരെ നിരനധി തവണ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചടിച്ചെതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീവ്രവാദികളെ കണ്ടെത്താൻ സൈന്യം പ്രദേശത്ത് തരച്ചിൽ നടത്തുകയാണ്.

Tags:    
News Summary - Terrorist attack on army vehicle in Rajouri district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.