ശ്രീനഗറിൽ പൊലീസ്​ ബസിന്​ നേരെ ഭീകരാക്രമണം; ഭീകരർക്കായി തെരച്ചിൽ

ശ്രീനഗർ: ജമ്മു കശ്​മീരിലെ ശ്രീനഗറിൽ പൊലീസ്​ ബസിന്​ നേരെയുണ്ടായ ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ. പൊലീസ്​ ബസിന്​ നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടു പൊലീസുകാർ വീരമൃത്യ​ു വരിച്ചിരുന്നു. 12 പേർ​ക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്ച വൈകിട്ട്​ ശ്രീനഗർ സെവാനിലെ ​െപാലീസ്​ ക്യാമ്പിന്​ സമീപമായിരുന്നു ആക്രമണം.

പ്രദേശം സുരക്ഷ സേനകൾ വളയുകയും ഭീകരരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിക്കുകയും ചെയ്​തു. ഒരു അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടറും സെക്ഷൻ ഗ്രേഡ്​ കോൺസ്റ്റബിളുമാണ്​ മരിച്ചത്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം.

വിവിധ സുരക്ഷ സേനകൾ ക്യാമ്പ്​ ചെയ്യുന്ന പ്രദേശമാണിവിടം. ഭീകരർ ബസിന്​ നേരെ ​കനത്ത വെടിവെപ്പ്​ നടത്തുകയായിരുന്നുവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ പറയുന്നു. രണ്ടുപേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര​േമാദി അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - Terror Attack On Police Bus Near Srinagar search operation launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.