ന്യൂഡൽഹി: രാജ്യത്തെ വൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് രഹസ്യാന്വേഷണ എജൻസിയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനയായ ലശ്കർ-ഇ-തൊയിബയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും എജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
20^21 പേരടങ്ങുന്ന തീവ്രവാദികളുടെ സംഘം പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ എജൻസിയുടെ കണ്ടെത്തൽ. ചെറു സംഘങ്ങളായി ഇവർ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ചാവേറുകളെയാവും ആക്രമണത്തിനായി ഉപയോഗിക്കുക.
മുന്നറിയിപ്പിെൻറ പശ്ചാത്തൽ മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, പ്രശ്സ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയ കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.