Posted On
date_range Updated On
date_range ഹിമാചലിൽ ബസ് മലഞ്ചെരിവിലേക്കു മറിഞ്ഞ് 10 മരണം
ധർമശാല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. എട്ടു കുട്ടികൾ ഉൾപ്പെടെ 55 പേർക്ക് പരിക്കുള്ളതിൽ ചിലരുെട നില ഗുരുതരമാണ്. അമൃത്സറിൽനിന്ന് ജവാലജിലേക്ക് പോകുകയായിരുന്ന ബസാണ് ധർമശാലക്കടുത്ത് ധലിയറ എന്ന സ്ഥലത്ത് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ ടൻഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അമിതവേഗമാണ് അപകടകാരണമെന്നും കാംഗ്ര പൊലീസ് സൂപ്രണ്ട് എസ്. ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.