തെലങ്കാനയിൽ നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ

ഹൈദരാബാദ്: തെലങ്കാനയിൽ നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലെ സീനിയർ ഒങ്കോളജിസ്റ്റിനാണ് വൈറസ് ബാധ. സംസ്ഥാനത്ത് ഒമിക്രോണിന്‍റെ ആദ്യ പ്രാദേശിക വ്യാപന കേസാണിത്.

നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം പകർന്നത് ആരിൽ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ചികിത്സിച്ച മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

തെലങ്കാനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അവസാനം റിപ്പോർട്ട് ചെയ്ത 20 കേസുകളിൽ 16ഉം നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരാണ്. 

Tags:    
News Summary - Telangana oncologist becomes first case of local transmission of Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.