സംഗറെഡ്ഡി (തെലങ്കാന): തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവർ 44 ആയി. പസാമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കമ്പനിയിൽ തിങ്കളാഴ്ച രാവിലെ 9.30നാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂന്നുപേർ മരിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
സ്ഫോടന സമയത്ത് പരിസരത്ത് 143 പേർ ഉണ്ടായിരുന്നുവെന്നും പലരെയും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ ഒമ്പതുപേരെയാണ് തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.
ഫാക്ടറിയിലെ രാസപ്രവർത്തനം മൂലമാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് നിഗമനം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതര പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.