തെലങ്കാന തെരഞ്ഞെടുപ്പ്​: വോട്ടർപട്ടികയിൽ ജ്വാല ഗുട്ടയുടെ പേരില്ല

ഹൈദരാബാദ്​: തെലങ്കാന തെരഞ്ഞെടുപ്പി​​​​െൻറ സുതാര്യതയെ ചോദ്യം ചെയ്​ത്​ ബാഡ്​മിൻറൺ താരം ​ജ്വാല ഗുട്ട. ത​​​​െ ൻറ പേര്​ വോട്ടർ പട്ടികയിൽ നിന്ന്​ അപ്രത്യക്ഷമായെന്നാണ്​ ജ്വാല ഗുട്ടയുടെ പരാതി. ട്വിറ്ററിലുടെയാണ്​ താരം പരാത ിയുമായി രംഗത്തെത്തിയിരിക്കുന്നത്​.

ഒാൺലൈനിൽ പരിശോധിച്ചപ്പോൾ വോട്ടർ പട്ടികയിൽ നിന്ന്​ ത​​​​െൻറ പേര്​ അപ്രത്യക്ഷമായെന്ന്​ മനസിലായതായി ജ്വാല ഗുട്ട ട്വീറ്റ്​ ചെയ്​തു. വോട്ടർ പട്ടികയിലെ പേരുകൾ ഇത്തരത്തിൽ നിഗൂഢമായി ഇല്ലാതാകു​േമ്പാൾ തെരഞ്ഞെടുപ്പ്​ എങ്ങനെ സുതാര്യമാവുമെന്നും അവർ ചോദിച്ചു.

തെലങ്കാനയിൽ വെള്ളിയാഴ്​ചയാണ്​ വോ​െട്ടടുപ്പ്​ നടക്കുന്നത്​. കോൺഗ്രസ്​ നയിക്കുന്ന സഖ്യവും ബി.ജെ.പിയും ടി.ആർ.എസും തമ്മിലാണ്​ പ്രധാന പോരാട്ടം. അടുത്ത വർഷം ലോക്​സഭക്കൊപ്പം നടക്കേണ്ട തെരഞ്ഞെടുപ്പ്​ സംസ്ഥാന നിയമസഭ പിരിച്ച്​ വിട്ടതിനെ തുടർന്നാണ്​ നേരത്തെയായത്​.

Tags:    
News Summary - Telangana election: Jwala Gutta says her name is missing-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.