ഹൈദരാബാദ്: കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനോട് ഐക്യദാർഢ്യം പ ്രഖ്യാപിച്ച് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയും അനുയായികളും പന്തം കൊളുത്തി പ്രകടനം നടത്തി. എം.എൽ.എ ടി. രാജാ സ ിങ്ങും അനുയായികളുമാണ് സാമൂഹിക അകലം പാലിക്കൽ മറന്ന് പന്തം കൊളുത്തി നിരത്തിലിറങ്ങിയത്. ‘ചൈനീസ് വൈറസ് ഗോ ബാക്’ എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തുകയായിരുന്നു.
കത്തുന്ന പന്തങ്ങളും കയ്യിലേന്തി എം.എൽ.എയും ഇരുപതോളും അനുയായികളും ‘ഗോ ബാക്’ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗോഷ്മഹൽ എം.എൽ.എയാണ് രാജാസിങ്.
സാമൂഹിക അകലം പാലിച്ച് അഞ്ച് അനുയായികൾക്കൊപ്പമാണ് താൻ ദീപം തെളിക്കലിൽ പങ്കാളിയായതെന്ന് ഇദ്ദേഹം പ്രതികരിച്ചു. താനുൾപ്പെടെ രണ്ടുപേരാണ് പന്തം കയ്യിലേന്തിയത്. മറ്റുള്ളവർ മെഴുകുതിരിയാണ് കത്തിച്ചതെന്നും രാജാ സിങ് പറഞ്ഞു. എന്നാൽ സംഭവത്തിൽ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
Go back go back,
— Santosh Addagulla (@santoshspeed) April 5, 2020
China virus go back.
Is it Simon commission to go back?
A cartoon, loner BJP MLA Raja Singh from Telangana
pic.twitter.com/lPEJqBvixm
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിക്കുന്നതിനൊപ്പം പലയിടത്തും പടക്കവും അലങ്കാര വെളിച്ചങ്ങളും െതളിയിച്ചാണ് ജനം ആഘോഷിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുഡ്ഗാവ്, ലഖ്നോ തുടങ്ങിയ നഗരങ്ങളിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം മിനി ദീപാവലിയായി മാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.