Posted On
date_range Updated On
date_range തെലങ്കാന ബി.ജെ.പി നേതാവിെൻറ മകനെ യു.കെയിൽ കാണാതായി
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ബി.ജെ.പി ജില്ലാ സെക്രട്ടറി ഉദയ് പ്രതാപിെൻറ മകനെ യു.കെയിൽ വെച്ച് കാണാതായ തായി പരാതി. ഉജ്വൽ ശ്രീഹർഷ(23)യെയാണ് കാണാതായത്.
യന്ത്ര പഠനത്തിലും കൃത്രിമ ബുദ്ധിയിലും തുടർ പഠനത്തിനായി കഴിഞ ്ഞ വർഷമാണ് ഉജ്വൽ ശ്രീഹർഷ ലണ്ടനിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീഹർഷ മാതാവുമായി അവസാനമായി സംസാരിച്ചത്.
എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെടാറുള്ള ഉജ്വൽ ശ്രീഹർഷയെ ഫോണിൽ വിളിച്ചിട്ട് പ്രതികരണമൊന്നുമില്ലെന്നും ശ്രീഹർഷയുടെ ബാഗ് ലണ്ടനിലെ ഒരു ബീച്ചിൽ കണ്ടെത്തിയിരുന്നുവെന്ന് വിവരം ലഭിച്ചതായും ഉദയ് പ്രതാപ് പറഞ്ഞു. മകനെ കാണാനില്ലെന്ന കാര്യം ലണ്ടൻ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.