ഹൈദരാബാദ്: തെലങ്കാനയിൽ ആർക്കും ഭൂരിപക്ഷമുണ്ടാകാത്ത പക്ഷം, സർക്കാർ രൂപവത്കരണത്തിൽ ബി.ജെ.പി നിർണായക പങ്ക് വഹിക്കുമെന്ന് പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്താനിടയില്ലെന്ന കാര്യം അംഗീകരിക്കുന്ന പ്രസ്താവന കൂടിയായി ഇത് മാറി. തൂക്കുമന്ത്രിസഭക്ക് സാധ്യത തെളിഞ്ഞാൽ, സംസ്ഥാനം ആരുഭരിക്കണമെന്ന കാര്യം തീരുമാനിക്കാൻ പാർട്ടിക്കാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
ടി.ആർ.എസിന് ബദലായി ബി.ജെ.പി വരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടി.ആർ.എസിനെയോ അവരുടെ സഖ്യത്തെയോ ജനം വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിെല്ലന്നും റാവു കൂട്ടിച്ചേർത്തു. ടി.ആർ.എസ് എം.െഎ.എമ്മുമായി ബന്ധം വിച്ഛേദിച്ചാൽ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിക്കുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് ജി. കിഷൻ റെഡ്ഡി പറഞ്ഞതിന് പിന്നാലെയാണ് നരസിംഹ റാവുവിെൻറ അഭിപ്രായ പ്രകടനം.സംസ്ഥാനത്ത് മുസ്ലിം ഭൂരിപക്ഷമുള്ള ചില മണ്ഡലങ്ങളിൽ എം.െഎ.എം മേധാവി അസദുദ്ദീൻ ഉവൈസി ടി.ആർ.എസിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.