Posted On
date_range Updated On
date_range സർക്കാർ ഉദ്യോഗസ്ഥനെ അപമാനിച്ച ബി.ജെ.പി എം.പിക്കെതിരെ കേസ്
കനൗജ്: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി എം.പിക്കെതിരെ കേസ്. തഹസിൽദാർ സദർ അ രവിന്ദ് കുമാറിെൻറ പരാതിയിൽ കനൗജ് എം.പി സുബ്രത് പഥക്കിനെതിരെയാണ് കേസെടുത്തത്.
എം.പിയും 20ഒാളം വരുന്ന അനുയായികളും കൂടി വീട്ടിൽ കടന്നു കയറി തഹസിൽദാരെ ആക്രമിക്കുകയായിരുന്നു. കൂടാതെ, ഫോണിലൂടെ ആക്ഷേപിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഡി.എം ശൈലേഷ് കുമാർ അറിയിച്ചു.
സംഭവം നിഷേധിച്ച സുബ്രത് പഥക്ക്, തഹസിൽദാർ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.